കൊച്ചി: ഡോ. വി.എസ്. ഇടയ്ക്കിടത്ത് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാല്മീകിരാമായണം സമ്പൂർണ ഗദ്യപരിഭാഷാസഹിതം ഏഴു വാല്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് വിൽപ്പനശാലകളിൽ ലഭ്യമാണ്. സംസ്‌കൃതത്തിലുള്ള മൂലഗ്രന്ഥത്തിലെ കാൽലക്ഷത്തോളം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന നൂറ്റാണ്ടുപഴക്കമുള്ളതുമായ പതിപ്പിന്റെ പരിഭാഷയാണിത്. പണ്ഡിതലോകത്തിനും പഠിതാക്കൾക്കും സാധാരണക്കാർക്കും സംസ്‌കൃത ഭാഷ വശമില്ലാത്തവർക്കും അനായാസം വായിച്ചുഗ്രഹിക്കാം. 4125 രൂപ മുഖവിലയുള്ള 7 വാല്യങ്ങൾ 2888രൂപയ്ക്ക് ലഭിക്കും.ഫോൺ: 04712317237, 2471581.