ആലുവ: നിർദ്ധന രോഗികളെയും വിദ്യാർത്ഥികളെയും സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് നൊച്ചിമ യൂണിറ്റ് സംഘടിപ്പിച്ച 'അന്നത്തിലൂടെ ഒരു കൈത്താങ്ങ്' ബിരിയാണി ഫെസ്റ്റ് എ.ഐ.സി.സി അംഗം പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. സിദ്ധിക്ക് മീൻതറക്കൽ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായി.