aryabjp

കൊച്ചി: പട്ടികജാതിമോർച്ച ദേശീയ പ്രസിഡന്റും മദ്ധ്യപ്രദേശ് മുൻമന്ത്രിയുമായ ലാൽസിംഗ് ആര്യ മൂന്നു ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. 18,19, 20 തീയതികളിൽ പരിപാടികളിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു. .

ഇന്നു വൈകിട്ട് 5 ന് നെടുമ്പാശേരിയിൽ എത്തുന്ന അദ്ദേഹം രാത്രി എട്ടിന് പട്ടികജാതി മോർച്ച സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കും.19 ന് രാവിലെ 10 ന് പട്ടികജാതിമോർച്ച സംസ്ഥാന നേതൃസമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച പട്ടികജാതി ജനപ്രതിനിധികളുടെ എറണാകുളം ജില്ലാകമ്മിറ്റിയുടെ സ്വീകരണയോഗവും പട്ടികജാതി വിഭാഗങ്ങൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അനുവദിച്ച നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിക്കുന്ന യോഗവും ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ 11.30 ന് തിരുവനന്തപുരത്ത് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുമോദനസഭ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് പട്ടികജാതി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് രാജ്ഭവനിൽ ഗവർണർക്ക് നിവേദനം നൽകും.