അങ്കമാലി: മുല്ലശേരി തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികളിൽ അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ ജെയ്‌സൺ പാനികുളങ്ങര നൽകിയ വിജിലൻസ് പരാതിയിൽ മൊഴിയെടുത്തു. വിജിലൻസ് സി.ഐ മധുവിന്റെ നേതൃത്വത്തിൽ മുല്ലശേരി തോടിന് കരയിലെ പ്രസിഡൻസി ക്ലബ് പരിസരത്തായിരുന്നു പരിശോധന.