കൊച്ചി: എറണാകുളം ഇ.എസ്.ഐ ആശുപത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റ് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ, കൗൺസിലർ കാജൽ സലീം, ഇ.എസ്.ഐ കോർപ്പറേഷൻ ബോർഡ് അംഗം വി. രാധാകൃഷ്ണൻ, റീജിയണൽ ഡയറക്ടർ ഡോ. കെ.എം.എം. മാത്യൂസ് മാത്യു, ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.എം. പദ്മജ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡി. അനിത, ആശുപത്രി സൂപ്രണ്ട് ഡോ. ജൊവാൻ കരെൻ മെയിൻ തുടങ്ങിയവർ പങ്കെടുത്തു.