കൊച്ചി: മുറ്റത്തെ മുല്ല ഗ്രാമീണ ലഘു വായ്പാപദ്ധതി പ്രകാരമുള്ള വെണ്ണല ബാങ്കിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ള ലാഭവീതം വിതരണം ചെയ്തു. ഒരുവർഷ കാലാവധിക്കുള്ളിൽ പിരിച്ചെടുക്കും വിധം 1000 രൂപ മുതൽ 25000 വരെയുള്ള ചെറുവായ്പകളാണ് കുടുംബശ്രീകൾവഴി നൽകുന്നത്.
ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ .സന്തോഷ് 88,923 രൂപയുടെ ചെക്ക് കുടുംബശ്രീ ഭാരവാഹികളായ വിനിതാശ്യാമിനും അജിതഅനിലിനും നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതിഅംഗം എസ്. മോഹൻദാസ് അദ്ധ്യക്ഷനായി.കെ.ജി. സുരേന്ദ്രൻ, സെക്രട്ടറി എം.എൻ.ലാജി, ടി.എസ്. ഹരി, ഷീജ.കെ.എം എന്നിവർ സംസാരിച്ചു.