കൂത്താട്ടുകുളം:കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എ.ഐ.വൈ.എഫ് കൂത്താട്ടുകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ടൗണിൽ നടത്തിയ ട്രാക്ടർ റാലി എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി എ സതീഷ് ഫ്ലാഗ് ഒഫ് ചെയ്തു. തുടർന്ന് നടന്ന റാലിയുടെ സമാപന യോഗം സെൻട്രൽ ജംഗ്ഷനിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസൺ വി പോൾ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല കമ്മിറ്റി അംഗം എം.എം ജോർജ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ എസ് രാജൻ, ലോക്കൽ സെക്രട്ടറി എ കെ ദേവദാസ്, ബിനീഷ് കെ തുളസിദാസ്, സന്ധ്യ പി ആർ,തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. സമാപനയോഗത്തിന് മേഖല പ്രസിഡന്റ് ബിജോ പൗലോസ് അദ്ധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി പി എം ഷൈൻ,ബിസൺ സി ജി, ജോജോ മാത്യു,ധനീഷ് ഷാജി, ആൽബിൻ ബാബു, വിഷ്ണു ഗോപി, ജോസഫ് എം ചെറിയാൻ തുടങ്ങിയവർ റാലിക് നേതൃത്വം നൽകി.