തൃക്കാക്കര : ഇന്ന് ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ സൺ ഫിലിംവേട്ടയിൽ കുടുങ്ങിയത് 187 വാഹനങ്ങൾ. കറുത്ത ഫിലിം, കർട്ടൻ എന്നിവ ഉപയോഗിച്ച് വിൻഡോ ഗ്ലാസുകളും പിന്നിലെ ഗ്ലാസും മറക്കുന്ന വാഹനങ്ങൾ വിവിധ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനാൽ സൺ ഫിലിം നിരോധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
എറണാകുളം ആർ.ടി.ഒ ബാബു ജോണിന്റെ നേതൃത്വത്തിൽ ഇന്നലെ 77 വാഹനങ്ങളാണ് സൺ ഫിലിം ഉപയോഗിച്ചതിന് പിടികൂടിയത്.എൻഫോഴ്സ്മെന്റ് ആർ ടി ഒ ഷാജി മാധവും സംഘവും ചേർന്ന്110 വാഹനങ്ങളും ഇതേ കേസിൽ പിടികൂടി.