കാലടി: ആർട്ടിസാൻസ് യൂണിയൻ {സി.ഐ.ടി.യു) നീലീശ്വരം യൂണിറ്റിന്റെ നേതൃത്വത്തിൽ 12-ാം വാർഡിൽ മൂന്നാമതും റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ച വിജിരജിയെ അനുമോദിച്ചു. മേഖലാ സെക്രട്ടറി കെ.കെ. വത്സൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിജി അദ്ധ്യക്ഷയായി. രശ്മി പ്രകാശൻ, വിജിരജി, ലാലു എന്നിവർ സംസാരിച്ചു.