കാലടി: പുത്തൻകാവ് ഭദ്രകാളി ക്ഷേത്രത്തിൽ മകര ചൊവ്വ മഹോത്സവം ഇന്ന് അവസാനിക്കും. രാവിലെ 101 കരിക്ക് അഭിഷേകം, 8.30ന് സമൂഹപൊങ്കാല. വൈകിട്ട് താലഘോഷയാത്രയ്ക്കു പകരം എഴുന്നള്ളിപ്പ് നടത്തും. നിറമാല, ചുറ്റുവിളക്ക്, പൂമൂടൽ, ഭഗവതിസേവ എന്നിവയോടെ സമാപിക്കും.