കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ തുടങ്ങി. 20നു ഇടവകയിലെ 40 കടുംബ യൂണിറ്റുകളിൽ നിന്നായി 200 പേർക്ക് മാത്രമാണ് തിരുനാൾ ദിനത്തിൽ പ്രവേശനം. തിരുനാൾ തിരുകർമങ്ങൾ മാത്രമായിരിക്കും നടത്തുക. ഇന്നു രാവിലെ 9.30ന് പാട്ടുകുർബാന, അമ്പും മുടിയും ചാർത്തൽ, ഉച്ചയ്ക്ക് 2.45ന് ലദീഞ്ഞ്, അങ്ങാടി പ്രദക്ഷിണം, വൈകിട്ട് 6.30ന് ദിവ്യബലി എന്നിവ നടക്കും. 20 നു രാവിലെ 10ന് പാട്ടുകുർബാന, ഉച്ചക്ക് 12നു അങ്ങാടി പ്രദക്ഷിണം, വൈകിട്ട് 5നു ദിവ്യബലി, എന്നിവയുണ്ടാകും. എട്ടാമിടം 26നാണ്. 31 ന് കൊടിയിറക്കൽ തുടർന്ന് ദിവ്യബലി. വികാരി ജോസഫ് കണിയാംപറമ്പിൽ, അൻവർ സാദത്ത് എം.എൽ.എ, കാഞ്ഞൂർ പഞ്ചായത്തു പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, ശ്രീമൂലനഗരം പഞ്ചായത്തു പ്രസിഡന്റ് കെ.സി.മാർട്ടിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.