കളമശേരി: സി.പി.എം കളമശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഇ. ബാലാനന്ദൻ അനുസ്മരണവും പി.കെ . അബ്ദുൾ റസാക്ക് രക്തസാക്ഷിത്വ ദിനവും ആചരിക്കും. രാവിലെ 9 ന് ബി.ടി.ആർ. മന്ദിരത്തിനു മുന്നിൽ പതാക ഉയർത്തും അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും.

വൈകിട്ട് എച്ച്.എം.ടി കവലയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പി. രാജീവ്, സി.എൻ. മോഹനൻ, കെ. ചന്ദ്രൻപിള്ള, സി.കെ. പരീത്, കെ.എൻ. ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും.