കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച തദ്ദേശാദരം അനുമോദനസംഗമം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാംഗങ്ങളായ 130 ജനപ്രതിനിധികൾക്കും ആർച്ച് ബിഷപ്പ് ഉപഹാരം സമ്മാനിച്ചു. കെ.എൽ.സി.എ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, എറണാകുളം ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, മരട് മുനിസിപ്പൽ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, കൊച്ചി കോർപ്പറേഷൻ അംഗം അഡ്വ. മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.