residence
പള്ളിപ്പുറം റെസിഡൻസ് അപ്പെക്‌സ് കൗൺസിൽ വാർഷികം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ 51 റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ റെസിഡന്റ്സ് അപ്പെക്‌സ് കൗൺസിൽ വാർഷികം പള്ളിപ്പുറം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് വിജയികൾക്ക് മുനമ്പം എസ്.ഐ എ.കെ. സുധീർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ.കെ. അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.കെ. ഭാസി, ട്രഷറർ സേവി താണിപ്പിള്ളി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധിക സതീഷ് , ഫ്രാഗ് പ്രസിഡന്റ് അഡ്വ. സാബു, പി.എസ്. ചിത്തരഞ്ജൻ, പോൾസൺ തുടങ്ങിയവർ പ്രസംഗിച്ചു.