വൈപ്പിൻ: കുഴുപ്പിള്ളി പഞ്ചായത്തിലെ വർക്കേഴ്‌സ് റോഡിൽ നിന്നും പഴമ്പിള്ളി ഭഗവതി ക്ഷേത്രത്തിലേക്ക് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ നിർവഹിച്ചു. മെമ്പർ ഷൈബി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.പി. രാധാകൃഷ്ണൻ, ഒ.ബി. രാഹുൽ, ലിജി തദേവൂസ്, മുൻ അംഗം എ.എ. അനിൽ എന്നിവർ പ്രസംഗിച്ചു.