അങ്കമാലി: ദേശീയ ജലജീവൻമിഷൻ പദ്ധതി പ്രകാരം അങ്കമാലി നിയോജകമണ്ഡലത്തിലെ 15000 കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ നൽകും. പാറക്കടവ്, മൂക്കന്നൂർ, കറുകുറ്റി, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ, കാലടി പഞ്ചായത്തുകളിലാണ് ആദ്യഘട്ടം കണക്ഷൻ ലഭിക്കുന്നത്. ഒന്നാംഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളിലും തുടർന്ന് രണ്ടാംഘട്ടത്തിൽ നഗരസഭാ പ്രദേശങ്ങളും ഏറ്റെടുക്കുമെന്ന് റോജി എം.ജോൺ എം.എൽ.എ അറിയിച്ചു.
ജലജീവൻ പദ്ധതിയുടെ 45 ശതമാനത്തോളം തുക കേന്ദ്രസർക്കാരും 30 ശതമാനം തുക സംസ്ഥാന സർക്കാരും 15 ശതമാനം തുക ഗ്രാമപഞ്ചായത്തുകളും 10 ശതമാനം തുക ഗുണഭോക്താവുമാണ് വഹിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ റെജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ സെബി കിടങ്ങേൻ, പോൾ പി. ജോസഫ്, എം.പി. ആന്റണി, എസ്.വി.ജയദേവൻ, ലതിക ശശികുമാർ, ജിനി രാജീവ്, അൽഫോൻസാ ഷാജൻ, ജല അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർമാരായ കെ.കെ. ജോളി, വി.കെ. ജയശ്രീ, കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ടി.എം. വർഗീസ്, കെ.പി.അയ്യപ്പൻ, ടിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.