പട്ടിമറ്റം: വടക്കെ മഴുവന്നൂർ ബ്ളാന്തേവർ മഹാവിഷ്ണു ക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിന്റെ ശിലാസ്ഥാപനം നടന്നു. ക്ഷേത്രം തന്ത്രി പുലിയന്നൂർ ദിലീപ് ചടങ്ങുകൾക്ക് നേതൃത്വം നല്കി. മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, അനൂപക കല്ലേലിമന, ദേവസ്വം പ്രസിഡന്റ് വി.ശശീന്ദ്രൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.