കൊച്ചി: കൊച്ചിൻ കലാഭവൻ സ്ഥാപകൻ ഫാ. ആബേലിന്റെ (ആബേലച്ചൻ) 101- ാം ജന്മദിനാഘോഷം ഇന്ന് കലാഭാവൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങ് മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കലാഭവൻ പ്രസി‌‌ഡന്റ് ഡോ. ചെറിയാൻ കുനിയന്തോടത്ത്, സെക്രട്ടറി കെ.എസ്. പ്രസാദ്, ട്രഷറർ കെ.എ. അക്ബർ അലി എന്നിവർ പങ്കെടുക്കും.