പള്ളുരുത്തി: ഗുരുദേവക്ഷേമനിധി വാർഷിക പൊതുയോഗം വി.കെ. മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. തോപ്പുംപടി സി.ഇ. സേവ്യർ ഹാളിൽ നടന്ന പരിപാടി വി.എൽ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഗുരുപൂജാ അവാർഡ് നേടിയ മോഹനനെ ചടങ്ങിൽ ആദരിച്ചു. ടി.കെ. ബാലൻ നന്ദി പറഞ്ഞു. ഭാരവാഹികളായി പി.വി. സന്തോഷ് (പ്രസിഡന്റ്) കെ.എ. സജീവൻ (സെക്രട്ടറി), ടി.കെ. ബാലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.