ആലുവ: പെരുമ്പിള്ളി ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക ജനറൽ ബോഡിയോഗം രക്ഷാധികാരി പൊന്നു അമ്മ ഉദ്ഘാടനം ചെയ്തു. കെ.വി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പൊന്നമ്മ, ലീല, വിലാസിനി, സുധ, ഗിരിജ, സുകുമാരപിള്ള, അജിത്ത്കുമാർ, വേണുഗോപാൽ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി കെ.വി. ദിലീപ്കുമാർ (പ്രസിഡന്റ്), എസ്. രാധാകൃഷ്ണൻ (സെക്രട്ടറി), രഞ്ജിത്ത്‌രാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.