മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതിശാഖയിലെ ഗുരു മന്ദിരത്തിൽ സ്ഥാപിക്കുന്ന ഗുരുദേവ പഞ്ചലോഹ വിഗ്രഹ സ്ഥാപനത്തിനുള്ള ശില സ്ഥാപനകർമ്മം എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് കെ.എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ അനുഗ്രഹ പ്രഭാഷണം നടത്തി .യൂണിയൻ പഞ്ചായത്ത് കമ്മിറ്റി മെമ്പർ എം.എസ് വിൽസൻ, ശാഖ യൂണിയൻ കമ്മിറ്റി അംഗം എ.എസ്. പ്രതാപചന്ദ്രൻ, ശാഖ കമ്മിറ്റി അംഗങ്ങളായ അനു സോമൻ, സാബു എൻ.എം, മനോജ്, എം.ആർ. വിജയൻ, എം.ആർ. സമജ്, സീമ അശോകൻ, എന്നിവർ സംസാരിച്ചു. വനിതസംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, ശാഖാ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു . ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ചൊല്ലിയ കവിതയെഴുതിയ അഞ്ജന സന്തോഷിനെ ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ആദരിച്ചു. ശാഖ സെക്രട്ടറി എം.എസ് ഷാജി,അഡ്വ.ദിലീപ് എസ് കല്ലാർ എന്നിവർ സംസാരിച്ചു.