പറവൂർ: സാക്ഷരതാമിഷൻ ഹയർ സെക്കൻഡറി തുല്യതാ പഠനക്ലാസിന്റെ ബ്ലോക്കുതല ഉദ്ഘാടനം പ്രസിഡന്റ്‌ സിംന സന്തോഷ്‌ നിർവഹിച്ചു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.എസ്. സനീഷ്, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റ്, വൈസ് പ്രസിഡന്റ് പി. പത്മകുമാരി, പി.കെ. ശിവാനന്ദൻ, എം.വി. മണി, എ.കെ. മുരളീധരൻ,ജെൻസി തോമസ് തുടങ്ങിയവർ പങ്കെടുത്തു. തുല്യതാ പഠിതാവായിരുന്ന പഞ്ചായത്തംഗം സീനുവിനെ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് പൊന്നാട അണിയിച്ച് അനുമോദിച്ചു. തുല്യത പത്താംതരത്തിലും ഹയർ സെക്കൻഡറിതലത്തിലും അടുത്ത മാസം 28 വരെ അപേക്ഷിക്കാം. 8943068277.