പറവൂർ: നഗരത്തിലെ അഞ്ച് അങ്കണവാടികൾക്ക് പെരുവാരം റെഡ്ക്രോസ് സൊസൈറ്റി പറവൂർ താലൂക്ക് കമ്മറ്റി വാട്ടർപ്യൂരിഫൈറുകളും ഫാനുകളും നൽകി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി വിതരണോദ്ഘാടനം നിർവഹിച്ചു. റെഡ്ക്രോസ് താലൂക്ക് ചെയർമാൻ വിദ്യാധരമേനോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസ് പോൾ വിതയത്തിൽ, വാണികെ.ദാസ് എന്നിവർ പങ്കെടുത്തു.