പറവൂർ: എസ്.എഫ്.ഐ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മുൻകാല പ്രവർത്തകസംഗമം ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. ടി.വി. നിഥിൻ അദ്ധ്യക്ഷത വഹിച്ചു. മുൻകാല നേതാക്കളായ എം.ബി. സ്യമന്തഭദ്രൻ, കെ.ബി. സോമശേഖരൻ, എൻ.എം. പിയേഴ്സൺ, എൽ. ആദർശ്, ടി.ജി. അനുബ്, ജില്ല സെക്രട്ടേറിയറ്റംഗം സി.ബി. ആദർശ്, ഏരിയാ സെക്രട്ടറി യദു കൃഷ്ണ, പ്രസിഡന്റ് അജയ് ബാബു എന്നിവർ സംസാരിച്ചു.