ആലുവ: എഫ്.ഐ.ടി.യു ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മുസ്തഫ പള്ളുരുത്തി അദ്ധ്യക്ഷത വഹിച്ചു. സിദ്ദീക്ക് പെരുമ്പാവൂർ, എം.എച്ച്. മുഹമ്മദ്, നൗഷാദ് ശ്രീമൂലനഗരം, റഹീം കുന്നത്ത് എന്നിവർ സംസാരിച്ചു.