കാലടി: ന്യൂഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് സമരത്തിന് പിന്തുണ അർപ്പിച്ച് ഡി.വൈ.എഫ്. ഐ സംഘടിപ്പിക്കുന്ന വിത്തിടാം വിജയിക്കാം എന്ന പരിപാടിയുടെ ഭാഗമായി വെള്ളാരപ്പിള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ പച്ചക്കറി വിത്ത് വിതരണം സംഘടിപ്പിച്ചു. കാലടി ബ്ലോക്ക് പ്രസിഡന്റ്‌ എം.എ. ഷഫീക്ക് ഉദ്ഘാടനം നിർവഹിച്ചു. മേഖലാ സെക്രട്ടറി സിബിൻ പോൾ, പ്രസിഡന്റ് എസ്. നിർമ്മൽ, മോഹനൻ അമ്പലപ്പാട്ട്, പി .കെ. ശ്രീജേഷ്, എം.കെ. വേണു എന്നിവർ പങ്കെടുത്തു.