പറവൂർ: കേരള മഹിളാസംഘം കുഞ്ഞിത്തൈ ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി രമ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. നീതുശിവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, ലോക്കൽ സെക്രട്ടറി വർഗീസ് മാണിയാറ, ബ്രാഞ്ച് സെക്രട്ടറി അഭിലാഷ് ആലപ്പാട്ട്, മിനി വർഗീസ്, പി.ബി. ബൈജു, ബിനു സേവ്യർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സോണി സുമേഷ് (പ്രസിഡന്റ്), സജന സച്ചിദാനന്ദൻ (വൈസ് പ്രസിഡന്റ്), നിമ്മിശിവൻ (സെക്രട്ടറി), സിന്ധു അശോകൻ (ജോയിന്റ് സെക്രട്ടി), നിഖില വിനു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.