പറവൂർ: കേന്ദ്ര സർക്കാരിന്റെ പുതിയ റോഡ് സുരക്ഷാ നിയമത്തിലെ തൊഴിലാളി വിരുദ്ധനിയമങ്ങൾ നടപ്പാക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ നടപടികൾക്കെതിരെ കേരള ആട്ടോ -ടാക്സി ആൻഡ് ലൈറ്റ് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മോട്ടോർ വാഹനതൊഴിലാളികൾ പറവൂർ ജോയിന്റ് ആർ.ടി ഓഫീസ് മാർച്ച് നടത്തി. ഫെഡറേഷൻ സംസ്ഥാന ട്രഷറർ എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. സി.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. പി.കെ. സുരേന്ദ്രൻ, എൻ.എസ്. അനിൽകുമാർ, പി.ആർ. പ്രസാദ്, കെ.ബി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.