ആലുവ: എടത്തല ശിവഗിരി സചേതന ലൈബ്രറിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. താലൂക്ക് ലൈബ്രറി കൗൻസിൽ സെക്രട്ടറി അഡ്വ. ഷാജി നീലീശ്വരം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്തംഗം റൈജ അമീർ, ബ്ലോക്ക് പഞ്ചായത്തംഗം സുധീർ മീന്ത്രക്കൽ, ഗ്രാമപഞ്ചായത്തംഗം സി.എച്ച്. ബഷീർ എന്നിവർക്കാണ് സ്വീകരണം നൽകിയത്. ലൈബ്രറി സെക്രട്ടറി എം.പി. റഷീദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.എസ്. സുരാജ്കുമാർ നന്ദിയും പറഞ്ഞു.