1
കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട്‌ നടക്കുന്ന സമരം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പാ ദാസ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: ന്യൂഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട്‌ നടക്കുന്ന സമരം 29-ാം ദിവസത്തിലേ‌ക്ക്‌. ഇന്നലെ നടന്ന സമരം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പാ ദാസ് ഉദ്ഘാടനം ചെയ്തു.കേരള കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം സബിത കരിം അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീകുമാരി, രമ ശിവശങ്കരൻ, മല്ലിക സ്റ്റാലിൻ, ഭാസുരാദേവി, ടെസി ജേക്കബ്, റഷീദ സലിം, ബ്യൂല നിക്സൻ, മോളി സ്ക്കറിയ, ശാന്തമ്മ പയസ് എന്നിവർ സംസാരിച്ചു
ഇന്ന് നടക്കുന്ന സമരം കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.