പറവൂർ: റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി ചേന്ദമംഗലം പഞ്ചായത്തിലെ രണ്ട് പ്രധാന റോഡുകൾക്ക് 234 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മൂത്തകുന്നം ലിങ്ക് പാലം മുതൽ പഞ്ഞംകവല വരെയുള്ള ഒരു കിലോമീറ്ററോളം റോഡിന്റെ സൈഡുഭിത്തി കെട്ടി സംരക്ഷിച്ച് ടൈൽസ് വിരിക്കുന്നതിന്134 ലക്ഷം രൂപയും കുറുമ്പത്തുരുത്ത് പള്ളി സെമിത്തേരി മുതൽ മുസിരിസ് റോഡ്‌ അവസാനിക്കുന്നതുവരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ പുഴയുടെ അരികുകെട്ടി ബലപ്പെടുത്തുന്നതിനും പ്രളയത്തിൽ ഇടിഞ്ഞുപോയ ഭാഗം ഫില്ലിംഗ് നടത്തി റോഡ് ടൈൽസ് വിരിക്കുന്നതിനും 100 ലക്ഷം രൂപയ്ക്കുമാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി ലഭിച്ച ശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി പണി ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു