പറവൂർ: പൂയപ്പള്ളി കേസരി എ. ബാലകൃഷ്ണപിള്ള വായനശാലയും പതിനാലാം വാർഡ് കുടുംബശ്രീയും സംയുക്തമായി ത്രിതല പഞ്ചായത്തിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. സമ്മേളനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം എ.കെ. മുരളീധരൻ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്റ് പി.പി. അരൂഷ്, വായനശാല പ്രസിഡന്റ് പി.ഡി. മുരുകേശൻ, സെക്രട്ടറി വി.ജി. ബാബു തുടങ്ങിയവർ സംസാരിച്ചു.