ആലുവ: എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയിൽ സുഗതകുമാരി, അനിൽ പനച്ചൂരാൻ അനുസ്മരണം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം ആലുവ ഏരിയ പ്രസിഡന്റ് ജയൻ മാലിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് രതീഷ് വി. നായർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.കെ. ലിജിക്ക് ഗ്രന്ഥശാലയുടെ ഉപഹാരം കൈമാറി. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം എസ്.എ.എം. കമാൽ, സെക്രട്ടറി കെ.പി. ശിവകുമാർ, ബി. ഹരികുമാർ എന്നിവർ സംസാരിച്ചു. ഓൺലൈൻ പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.