kgo
കെ.ജി.ഒ.യു നടത്തി​യ കളക്‌ടറേറ്റ് ധർണ മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ യു.ഡി.എഫ് അധികാരത്തിൽ എത്തിയാലുടൻ തിരിച്ചു നൽകുമെന്ന് മുൻമന്ത്രി കെ. ബാബു പറഞ്ഞു. സംസ്ഥാന ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.വി. ബെന്നി, സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ, സെക്രട്ടറി കെ .എൻ. മനോജ്, കെ. ബിനിൽ, ഉഷാ ബിന്ദുമോൾ, കോശി ജോൺ, കെ.വി. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.