അങ്കമാലി: കൊവിഡ് പ്രതിരോധ കുത്തിവെയ്പ് അങ്കമാലിയിൽ ഇന്നു മുതൽ ആരംഭിക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. അങ്കമാലി താലൂക്ക് ആശുപത്രിയിലും കറുകുറ്റി അപ്പോളോഅഡ്‌ലക്‌സ് ആശുപത്രിയിലുമാണ് വിതരണം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കുമാണ് വാക്‌സിൻ നൽകുന്നത്. രണ്ടാംഘട്ടത്തിൽ പൊതുജനങ്ങൾക്കും ലഭ്യമാകുമെന്നും അങ്കമാലിയിലെ മറ്റ് ആശുപത്രികളിലും വാക്‌സിൻ നൽകുവാനുള്ള സൗകര്യം ലഭ്യമാക്കുമെന്നും എം.എൽ.എ അറിയിച്ചു.