മൂവാറ്റുപുഴ: ശബരിമല തീർത്ഥാടകർക്ക് മൂവാറ്റുപുഴയിൽ ഇടത്താവളമൊരുക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. എൽദോ എബ്രഹാം എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

മൂവാറ്റുപുഴ വെള്ളൂർകുന്നം ശ്രീ മഹാദേവ ക്ഷേത്രം, പുഴക്കരകാവ് ദേവീക്ഷേത്രം ശ്രീകുമാര ഭജന ദേവസ്വം എന്നീക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വർഷങ്ങളായി ശബരിമല തീർത്ഥാടകർക്ക് താമസം, ഭക്ഷണം, വിശ്രമം എന്നിവക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ടന്നും ഇവിടെ സർക്കാരിന്റെ ഇടത്താവളം അത്യന്താപേക്ഷിതമാണന്നും എം.എൽ.എ സബ്മിഷനിലൂടെ ചൂണ്ടികാണിച്ചു.

മൂവാറ്റുപുഴയിലെ സ്വകാര്യ ക്ഷേത്രങ്ങളായ വെള്ളൂർകുന്നം ശ്രീ മഹാദേവക്ഷേത്രം, പുഴക്കരകാവ് ദേവീക്ഷേത്രം, ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ സൗകര്യമൗരുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.