sangeetham
പെരുമ്പാവൂർ വാദ്യകലാസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മധുരൈ മണി അയ്യർ ദിനം മുതിർന്ന സംഗീതജ്ഞ വിജയം മാമി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ വാദ്യകലാസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ വായിപ്പാട്ടിൽ 20ാം നൂറ്റാണ്ടിന്റെ ത്രിമൂർത്തികളിൽ ഒരാളായി വിശേഷിപ്പിക്കുന്ന (ജി.എൻ.ബി, സെമ്മാങ്കുടി) മധുരൈ മണി അയ്യർ ദിനം ശ്രവണം മണിസ്വരം എന്ന പേരിൽ ആചരിച്ചു.
അദ്ദേഹത്തിന്റെ കച്ചേരികളിലെ പ്രത്യേകത, കർണാടക സംഗീതത്തിന് മണി അയ്യരുടെ സംഭാവന എന്നിവയെക്കുറിച്ചുളള സെമിനാറും, അയ്യരുടെ ഗാനങ്ങൾ ശ്രവിപ്പിക്കൽ എന്നിവയും ചടങ്ങിൽ നടന്നു. മുതിർന്ന സംഗീതജ്ഞ വിജയം മാമി ഭദ്ര ദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എൻ ഹരിഹര സുബ്രഹ്മണ്യ അയ്യർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാതി തിരുനാൾ സംഗീത സഭ സെക്രട്ടറി എം.കെ.കൃഷ്ണൻ നമ്പൂതിരി, മധുരൈ മണി അയ്യർ സംഗീതത്തെക്കുറിച്ച് സംസാരിച്ചു. സമിതിയുടെ സെക്രട്ടറി സി.വൈ. സുബ്രഹ്മണ്യൻ,വാർഡ് കൗൺസിലർ പോൾ പാത്തിക്കൽ, കെ.ഹരി എന്നിവർ പങ്കെടുത്തു.