പള്ളുരുത്തി: പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തിരുവുത്സവം 28 മുതൽ ഫെബ്രുവരി 3 വരെ നടക്കും 24ന് പ്രതിഷ്ഠാദിന മഹോത്സവ ചടങ്ങ് നടക്കും. 28 ന് ഉച്ചക്ക് 12.30ന് കൊടിയേറും. തുടർന്ന് അന്നദാനം. 29ന് ആയില്യംപൂജ. 2ന് പള്ളിവേട്ട. വൈകിട്ട് 4ന് പകൽപ്പൂരം. രാത്രി 9 ന് സോപാനസംഗീതം, 11 ന് പള്ളിവേട്ട. ഫെബ്രുവരി 3ന് ആറാട്ട്. രാത്രി 9 ന് ഫ്യൂഷൻ നൈറ്റ്. ഭാരവാഹികളായ കെ.എസ്. കിഷോർകുമാർ, കെ.വി. അജയൻ, കെ.കെ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകും.