ആലുവ: കോമ്പാറ ബീവി ഖദീജ വഫിയ്യ കോളേജിൽ 'വുമൺ ആസ് എ സോഷ്യൽ എൻജിനീയർ: എ വേഴ്‌സടൈൽ പെടസ്റ്റൽ 'എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും.

സാമൂഹ്യ നിർമ്മാണത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, കൊവിഡ് പശ്ചാത്തലത്തിൽ സ്ത്രീ സംഭാവന, സ്ത്രീയും സാമ്പത്തിക ഗൃഹ ശാസ്ത്രവും, സ്ത്രീ രാഷ്ട്രീയത്തിൽ, ആഗോള സ്ത്രീ മേധാവിത്വം തുടങ്ങിയവയിലും സ്ത്രീ സമൂഹവുമായി ബന്ധപ്പെട്ട മേഖലകളിൽ നിന്നും ഗവേഷണാന്മകമായ പ്രബന്ധങ്ങളാണ് പരിഗണിക്കുന്നത്. പ്രബന്ധം ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സ്ത്രീകൾക്ക് അവസരമുണ്ട്. വിലാസം: bkrinternational1@gmail.com