dr
എറണാകുളം ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്സിൻ എടുക്കാനെത്തിയ കാൻസർ രോഗ വിദഗ്ധൻ വി.പി. ഡോ. ഗംഗാധരൻ

കൊച്ചി: പ്രശസ്ത കാൻസർരോഗ വിദഗ്ദ്ധൻ ഡോ.വി.പി. ഗംഗാധരൻ ഉൾപ്പെടെ 442 ആരോഗ്യപ്രവർത്തകർ ഇന്നലെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെത്തിയാണ് ഡോ. ഗംഗാധരൻ വാക്‌സിൽ കുത്തിവയ്‌പ്പ് സ്വീകരിച്ചത്.ജില്ലയിലെ മൂന്ന് ആശുപത്രികളിൽ കൂടി കൊവിഡ് വാക്‌സിൻ നൽകും. മൂവാറ്റുപുഴ ജനറൽ ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് ആശുപത്രി, പറവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ സെന്ററുകൾ ആരംഭിക്കുന്നത്. ഈമാസം 21മുതൽ കുത്തിവയ്പ്പ് ആരംഭിക്കും. ജീവനക്കാർക്ക് പരിശീലനം പൂർത്തിയാക്കി.

എറണാകുളം ജനറൽ ആശുപത്രി : 69

കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രം : 6

ചെല്ലാനം പ്രാഥമികാരോഗ്യകേന്ദ്രം : 25

എറണാകുളം മെഡിക്കൽ കോളേജ് : 63

ആസ്റ്റർ മെഡ്സിറ്റി : 66

കോലഞ്ചേരി മെഡിക്കൽ കോളേജ് : 100

കടവന്ത്ര നഗരാരോഗ്യകേന്ദ്രം : 39