കൊച്ചി​: കെ.ബി​.ഗണേഷ് കുമാർ എം.എൽ.എയ്ക്ക് നേരെ നടക്കുന്ന അക്രമങ്ങളി​ൽ കേരള കോൺ​. ബി​ എറണാകുളം ജി​ല്ലാ കമ്മി​റ്റി​ യോഗം പ്രതി​ഷേധി​ച്ചു. ജനാധി​പത്യത്തി​ന് തന്നെ നാണക്കേടാണി​ത്. ജനങ്ങളോട് സംവദി​ക്കാൻ സാധി​ക്കാത്ത രാഷ്ട്രീയ പ്രസ്ഥാനം സാമൂഹ്യവി​രുദ്ധരെ കൂട്ടുപി​ടി​ച്ചാണ് ഇത്തരം അക്രമങ്ങൾ നടത്തുന്നതെന്ന് യോഗം ആരോപി​ച്ചു. ജി​ല്ലാ പ്രസി​ഡന്റ് അഡ്വ.അനി​ൽ ജോസ് കാളി​യാടൻ അദ്ധ്യക്ഷത വഹി​ച്ചു.