കൊച്ചി: ചുള്ളിക്കൽ ചക്കനാട് ശ്രീമഹേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്നാരംഭിക്കും. വൈകിട്ട് 7.30 നും 8 നുമിടയിൽ ക്ഷേത്രം തന്ത്രി സത്യപാലൻ, മേൽശാന്തി കെ.എസ്. സതീഷ് എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റും.
25 വരെ നീളുന്ന ഉത്സവദിനങ്ങളിൽ വിശേഷാൽപൂജകളും കളഭാഭിഷേകവുമുണ്ടാകും. 22 ന് വൈകിട്ട് ഏഴിന് സർപ്പബലിയും പാട്ടുമുണ്ടാകും. 26 ന് പുലർച്ചെ ആറാട്ടോടെ ഉത്സവം സമാപിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ചക്കനാട് ശാഖാ സെക്രട്ടറി സി.പി. വത്സലകുമാർ അറിയിച്ചു.