തൃപ്പൂണിത്തുറ: ഒരു രൂപ നിക്ഷേപിച്ചാൽ കിട്ടും രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ്. നെറ്റി ചുളിക്കേണ്ട. പ്രധാനമന്ത്രിയുടെ സുരക്ഷാ ഭീമാ യോജനാ പദ്ധതിയാണ് ഇപ്പോൾ ഇൻഷ്വറൻസ് രംഗത്ത് മാറ്റത്തിന് വഴിച്ചിരിക്കുന്നത്. നിരദ്ധനരെയടക്കം ചേ‌ർത്ത് നിർത്തുന്നതാണ് പുതി പദ്ധതി. 18 വയസ് മുതൽ 70 വയസ് വരെ പ്രായമുള്ളവർക്ക് ഇൻഷ്വറൻസെടുക്കാം. ദേശസാത്കൃത ബാങ്ക് മുതൽ സഹകരണ സ്ഥാപനത്തിൽ വരെ അംഗത്വവമുള്ളവർക്ക് ബാങ്കുകളിൽ എത്തി ഇൻഷ്വറൻസ് ഉപയോഗപ്പെടുത്താം. നേരത്തെ പ്രതിവർഷം 75 രൂപയാണ് കമ്പനികൾ ഇതിനായി ഈടാക്കിയിരുന്നത്.