കൊച്ചി: പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ വെണ്ണല മോഹൻ ബെസ്റ്റ് ഒഫ് ഇന്ത്യ
പുരസ്കാരത്തിന് അർഹനായി. നുറുങ്ങ് എന്ന പേരിൽ ഒരു വർഷം മുഴുവൻ മുടങ്ങാതെ രചന നിർവഹിച്ചതും അതിന്റെ രചനാ ശൈലിയുമാണ് അവാർഡിന് അർഹനാക്കിയത്. ചുരുങ്ങിയ വാക്കുകളിൽ സാഹിത്യം, സാംസ്കാരികം, സാമൂഹ്യം, ദാർശനികം, ആത്മീയം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിക്കുന്ന രചനകളായിരുന്നു നുറുങ്ങിൽ.
മുപ്പതോളം ഗ്രന്ഥങ്ങൾ വെണ്ണല മോഹൻ എഴുതിയിട്ടുണ്ട്. നിരവധി ടെലിവിഷൻ സീരിയലുകൾക്ക് തിരക്കഥയും എഴുതി. ബാഹുബലി ഉൾപ്പടെ നിരവധി സിനിുകളിൽ ശബ്ദം പകർന്നു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച സാസ്കാരിക യാത്രകളിൽ നേതൃത്വവും വഹിച്ചിട്ടുണ്ട്.