dtpc

കൊച്ചി: ജന്മ നക്ഷത്രം ഏതാണെന്ന് എല്ലാവർക്കും അറിയാം എന്നാൽ സ്വന്തം നക്ഷത്രത്തിന്റെ വൃക്ഷം ഏതാണെന്ന് പലർക്കും അറിയില്ല. നാളിനിണങ്ങിയ നക്ഷത്ര വൃക്ഷത്തൈ വീടുകളിൽ നട്ടുവളർത്താം എന്ന കാമ്പയിനുമായി ഡി.ടി.പി.സി എറണാകുളം ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡസ്ക് ഒരുക്കിയിരിക്കുകയാണ്. അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകളിലെയും വൃക്ഷങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫോണിലൂടെ നാൾ അറിയിച്ചാൽ വൃക്ഷം എത്തിച്ച് നൽകും. 200രൂപ വരെയാണ് വില. നഗരവാസികൾ കൂടുതലും കണ്ടിട്ടില്ലാത്ത പ്രഥമ ശുശ്രൂഷ സസ്യമായ പഴുതാര ചെടി ശ്രദ്ധേയമാണ്. പഴുതാരയുടെയോ മറ്റു പ്രാണികളുടേയോ കടിയേറ്റാൽ ഇതിന്റെ ഇലച്ചാർ പുരട്ടിയാൽ ഉടൻ ആശ്വാസം ലഭിക്കും. ‌ഈ ചെടിയുടെ ഇലയ്ക്കും തണ്ടിനും പഴുതാരയോട് സാദൃശ്യവുമുണ്ട്. ഒരു ചെടിയുടെ വില 150 രൂപയാണ്. ഇതു കൂടാതെ 33 ഓളം കുള്ളൻ ഫല വൃക്ഷ തൈകളും ഒൗഷധ സസ്യങ്ങളുടെ തൈകളും ഇവിടെ നിന്ന് ലഭിക്കും.

കൊച്ചിയുടെ ഹരിത സമൃദ്ധിയും ജൈവവൈവിദ്ധ്യവും ഉയർത്തുക എന്നതാണ് ഡി.ടി.പി.സി. ഇതിലൂടെ ലക്ഷ്യമിടുന്നത്

പി.ജെ. വർഗീസ്,

ഇൻഫർമേഷൻ സെന്റർ കെയർ ടേക്കർ

ഡി.ടി.പി.സി