അങ്കമാലി: സി.പി..എം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടത്തി.കുഴിയംപാടം ബ്രാഞ്ച് സെക്രട്ടറി ബെന്നി മരോട്ടുംകുടിക്കാണ് മർദ്ദനം ഏറ്റത്.അയൽവാസിയെ മർദ്ദിച്ചത് ചോദ്യം ചെയ്തതും, മർദ്ദനമേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതുമാണ് ഗുണ്ടാസംഘം ബെന്നിയെ ആക്രമിക്കാൻ കാരണമെന്നാണ് സി. പി.എം ആരോപണം.ഗുണ്ടാ സംഘത്തിലെ രണ്ടു പേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും സി.പി.എം നേതാക്കളായ ഐ.പി.ജേക്കബ്,ടി.പി. വേണു,എ. പി.രാമകൃഷ്ണൻ,ടി. സി. ഷാജൻ,എം.പി. തരിയൻ,ജോളി. പി.ജോസ്എന്നിവർ നേതൃത്വം നൽകി.