കൊച്ചി: കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സി.ഐ.ടി.യു ജില്ലാ ജാഥകൾ ഇന്ന് ആരംഭിക്കും. രാവിലെ 8 ന് അമ്പലമുകളിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥാണ് ജാഥ ക്യാപ്റ്റൻ. പി.ആർ.മുരളീധരൻ, സി.കെ.പരീത്,എ.ജി.ഉദയകുമാർ, എം.ബി.സ്യമന്തഭദ്രൻ, എ.പി.ലൗലി,എം.ജി.അജി, കെ.വി.മനോജ്, കെ.എ.അലി അക്ബർ, പി.ബി.സന്ധ്യ എന്നിവർ ജാഥാംഗങ്ങളാണ്. രണ്ടാമത്തെ ജാഥ രാവിലെ 9 ന് ഗോശ്രീ ജംഗ്ഷനിൽ മുൻ എം.പി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
രണ്ട് ജാഥകളും നാളെ വൈകീട്ട് 6 മണിക്ക് കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ജംഗ്ഷനിൽ
സമാപിക്കും. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.