കൊച്ചി : അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി നൽകുന്ന കരാറുകളിൽ നിർമ്മാണത്തോടൊപ്പം സമയബന്ധിത പരിപാലനവും ഉറപ്പാക്കണമെന്നും ആവർത്തിച്ചുള്ള ചെലവുകൾ ഒഴിവാക്കണമെന്നും കൊച്ചിൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് കെ.ഹരികുമാർ പറഞ്ഞു.കൊച്ചി കോർപ്പറേഷൻ സംഘടിപ്പിച്ച 'ധനമന്ത്രി കൊച്ചിയോടൊപ്പം' എന്ന പരിപാടിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകിയ ധനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. കൊച്ചി കായലിൽ ഡ്രഡ്ജിംഗ് കാര്യക്ഷമമാക്കണമെന്നും കായലിലെ വെള്ളകെട്ടുകാരണം നഗരസഭയിലെ പല പ്രദേശങ്ങളിലും വെള്ളം കയറുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ ' പദ്ധതിയുടെ ആദ്യ ഘട്ടമായി മഴയ്ക്ക് മുമ്പ് കായലിലെ മണ്ണ് നീക്കം ചെയ്യണം.

കൊച്ചിൻ ചേംബർ രൂപീകരിക്കുന്ന 100 ദിന കർമ്മ പദ്ധതിയിൽ ഓരോ കൗൺസിലർമാരും 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന രണ്ട് പദ്ധതികൾ വീതം നടപ്പാക്കാൻ ശ്രമിക്കണമെന്നും ഹരികുമാർ പറഞ്ഞു.