തൃക്കാക്കര : ഇന്ത്യയുടെ പുരോഗതി കാർഷിക മേഖലയുടെ അഭിവൃത്തിയിലൂടെയാണെന്ന് അഖിലേന്ത്യാ കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു.ഇന്ത്യയിലെ എഴുപത് ശതമാനം വരുന്ന ജനങ്ങളും കാർഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്നും അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടാൽ മാത്രമെ രാജ്യം പുരോഗമിച്ചതായി പറയാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.കാക്കനാട് കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി നടത്തുന്ന കർഷകസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. തൊഴിലിൽ നിന്നും വരുമാനം ഇല്ലാതായാൽ തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതനാകും.നിലവിലെ കാർഷിക ബില്ലുകൾ നടപ്പിലായാൽ ഈ മേഖലയിൽ പണിയെടുക്കുന്ന കർഷകർക്ക് വരുമാന നഷ്ടം സംഭവിക്കും. സ്വഭാവികമായും കർഷകൾ കൃഷി ഉപേക്ഷിക്കും. കൃഷിയിടം കോർപ്പറേറ്റുകളുടെ കൈകളിൽ എത്തിചേരും. സത്യൻ മോകേരി പറഞ്ഞു.കേരള കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം പി.പി.അജിത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.സി സുരേന്ദ്രൻ, കെ.വി.ഏലിയാസ്, കെ.എം.ദിനകരൻ, രമശിവശങ്കരൻ, എ.പി.ഷാജി, പി.എം. ഇസ്മായിൽ, ഫ്രൊ:എൻ.രമാകാന്തൻ, പി.പി.തമ്പി, സന്തോഷ് ബാബു.കെ.കെ, കെ.എൻ.രാധാകൃഷ്ണൻ, കെ.കെ.ജോഷി മാസ്റ്റർ, കെ. ഡി. വേണുഗോപാൽ, സി.എൻ.അപ്പുകുട്ടൻ, ടി.എ.സുഗതൻ കെ.പി.ഏലിയാസ്, എം.ടി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. സമരം ഇന്നും തുടരും.