അങ്കമാലി:സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷിനെ അങ്കമാലി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി അഡ്വ.ബിബിൻ വർഗ്ഗീസ് മൊമെന്റൊ നൽകി.സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു,കെ.പി റെജീഷ്,പ്രിൻസ് പോൾ, സച്ചിൻ കുര്യാക്കോസ്,കെ.പി.അനീഷ്,കെ.കെ.മുരളി,റോജി സ് മുണ്ടപ്ലായ്ക്കൽ, മേഘ എന്നിവർ പങ്കെടുത്തു.